സ്വാതന്ത്ര്യ ദിനാഘോഷം
കൊട്ടാരക്കര BMM II ട്രെയിനിംഗ് കോളേജിൽ 75 മത് സ്വാതന്ത്ര്യദിനാഘോഷം വളരെ വിപുലമായ രീതിയിൽ നടത്തി. പ്രിൻസിപ്പൽ റോയ് സാർ പതാക ഉയർത്തിയ ചടങ്ങിൽ അധ്യാപകരായ റിജു സാർ, വിനീത് സർ,അനിൽ സാർ (സൂപ്രണ്ട്) എന്നിവർ പങ്കെടുത്തു. ശേഷം റോയ് സാർ എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ചു. തുടർന്ന് കോളേജ് ആസ്ഥാനത്ത് ജിഷ്ണു വിജയ്, അറിയിച്ചു പേഴ്സൺ ആതിര, സെക്രട്ടറി ജിതിൻ എന്നിവർ ആശംസകൾ നേർന്നു.
വിവിധ ഡിപ്പാർട്ട്മെന്റ് പങ്കെടുത്ത ദേശഭക്തിഗാന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി. ശേഷം പായസ വിതരണം ഉണ്ടായിരുന്നു. ദേശഭക്തിഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് നാച്ചുറൽ സയൻസ് ഡിപ്പാർട്ട്മെന്റാണ്. രണ്ടാം സ്ഥാനം ഫിസിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റും മൂന്നാംസ്ഥാനം ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റും നേടി.ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനംനേടിയത് നാച്ചുറൽ സയൻസ് ഡിപ്പാർട്മെന്റ് ആണ്.സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ ചെയ്യുവാനായി കഴിഞ്ഞു. അധ്യാപക വിദ്യാർത്ഥി എന്ന നിലയിൽ സ്വാതന്ത്ര്യത്തിന്റെ മഹത്വം മനസിലാക്കുവാനും ഏത് രീതിയിൽ കുട്ടികളിൽ എത്തിക്കാമെന്നും തിരിച്ചറിയാൻ സാധിച്ചു.