നാടകം
ബി എഡ് കരിക്കുലവുമായി ബന്ധപ്പെട്ട് ആർട്ട് എഡ്യൂക്കേഷന്റെ ഭാഗമായി നാടകവതരണം കോളേജിൽ വച്ച് നടക്കുകയുണ്ടായി. ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് അവതരണം നടത്തിയത്. ആകെ 18 ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്. ഞാൻ 10 മത്തെ ഗ്രൂപ്പിലാണ് ഉൾപ്പെട്ടത്. ഗണിത ശാസ്ത്ര പ്രതിഭയായ ശ്രീനിവാസ രാമാനുജന്റെ ജീവിത കഥയാണ് ഞങ്ങൾ തെരഞ്ഞെടുത്തത്. ഓരോ ഗ്രൂപ്പ് അവരവരുടെ വിഷയത്തിൽ അധിഷ്ഠിതമായ നാടകമാണ് അവതരിപ്പിച്ചത്.എല്ലാവരും മികച്ച പ്രകടനമാണ് നടത്തിയത്. നാടകത്തെ എങ്ങനെ വിഷയധിഷ്ഠിതമായി ബന്ധപ്പെടുത്താമെന്നും അതിൽ ഒരു അധ്യാപിക എന്ന നിലയിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മനസിലാക്കാൻ സാധിച്ചു. രാവിലെ 9:45ന് തുടങ്ങിയ നാടകവതരണങ്ങൾ വൈകിട്ട് 3:30 നാണ് അവസാനിച്ചത്. ശേഷം നാടകത്തിന്റെ റിഫ്ലക്ഷൻ ഉണ്ടായിരുന്നു. ഓരോ ഗ്രൂപ്പിന്റെയും അവതരണത്തെക്കുറിച്ച് സതീഷ് സാർ സംസാരിച്ചു. മികച്ച നടനായി തെരഞ്ഞെടുത്തത് അക്ഷയ് ജോണിനെയും മികച്ച നടിയായി തെരഞ്ഞെടുത്തത് ബിജിയെയുമാണ്. ആതിരയാണ് നന്ദി പറഞ്ഞത്.









No comments:
Post a Comment