Thursday, August 25, 2022

Workshop on Dramatisation

                  workshop on Dramatisation

ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായി ആർട്ട്‌ എഡ്യൂക്കേഷനുമായി ബന്ധപ്പെട്ട് ഒരു പ്രായോഗിക പരിശീലന ക്ലാസ്സ്‌ കൊട്ടാരക്കര ബി.എം. എം സെക്കൻഡ് ട്രെയിനിങ് കോളേജിൽ വച്ച് നടത്തുകയുണ്ടായി. രണ്ടു ദിവസങ്ങളിലായിട്ടാണ് പ്രായോഗിക പരിശീലന ക്ലാസും നാടകവും നടത്തുവാൻ തീരുമാനിച്ചത്. 25/8/2022 ന് രാവിലെ 10 മണിക്ക് തന്നെ വർക്ക്‌ഷോപ്പ് ആരംഭിച്ചു.  ബി.എഡ് കരിക്കുലത്തിൽ കലാപരമായ കഴിവുകൾ വളർത്തിയെടുക്കേണ്ട അവശ്യകതയെപ്പറ്റി റിജു സാർ ആമുഖ പ്രസംഗം നടത്തി .ശേഷം റിസോഴ്സ് പേഴ്സൺ ആയ ശ്രീ. സതീഷ്. ജി. സാറിനെ പരിചയപ്പെടുത്തി.നാടക രംഗത്തെ പ്രൊഫഷണൽ ആയ സതീഷ് സാർ വെഞ്ഞാറമൂട് സ്വദേശിയാണ്. സ്കൂൾ തലങ്ങളിൽ നിന്നും നാടക രംഗത്തേക്ക് എത്തിയ വ്യക്തിയാണ്. മോണോ ആർട്ട്‌ എന്ന പുസ്തകത്തിന്റെ രചയിതാവ്. ശേഷം സതീഷ് സാർ സംസാരിച്ചു.എന്താണ് നാടകമെന്നും, നാടകത്തെ ക്ലാസ്സ്‌ മുറികളിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും മനസിലാക്കാൻ സാധിച്ചു. എല്ലാ കലകളുടെയും മാതാവാണ് നാടകം. നാടകത്തിലെ അടിസ്ഥാനപരമായ മൂന്നു ഉപകാരണങ്ങളാണ് ശബ്ദം, ശരീരം, മനസ് എന്നിവ.നിരവധി വ്യത്യസ്തമായ പ്രവർത്തങ്ങളിലൂടെ ഇത് മനസിലാക്കാൻ കഴിഞ്ഞു. എല്ലാ പ്രവർത്തങ്ങളിലും എല്ലാവർക്കും പങ്കെടുക്കാൻ സാധിച്ചു.

        














No comments:

Post a Comment

Weekend Reflection : 8

  WEEKEND REFLECTION-8 (07/08/202 (2023, Monday) As a part of BEd curriculum , our last general reflection on second phase of teaching pract...