ഏകം സഹവാസ ക്യാമ്പ് - നാലാം ദിനം
സഹവാസ ക്യാമ്പിന്റെ നാലാം ദിനമായ ഇന്നത്തെ ആശയം വിമോചിത എന്നതായിരുന്നു. ഇന്നേ ദിവസം രാവിലെ ജേക്കബ് ജോൺ അച്ചന്റെ നേതൃത്വത്തിലുള്ള യോഗ & മെഡിറ്റേഷൻ ക്ലാസ്സ് ഉണ്ടായിരുന്നു. ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യം നൽകുന്നതിന് യോഗ വളരെ അനുയോജ്യമാണ്. അതിനുശേഷം ഹാരിമോൾ അവതരിപ്പിച്ച സ്യുംമ്പ ഡാൻസ് ഉണ്ടായിരുന്നു. ദേ രുചി എന്ന പാചക മത്സരം സംഘടിപ്പിച്ചു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരത്തിൽ പങ്കെടുത്തത്. അതിൽ ഒന്നാം സ്‌ഥാനം നേടിയത് കാഴ്ച ടീം ആയിരുന്നു. കൂടാതെ ക്യാമ്പ് ന്യൂസ് അവതരണം നടന്നു.അതിനുശേഷം പത്തനംതിട്ട വായ്‌ത്താരി എന്ന നാടൻപാട്ടു സംഘത്തിന്റെ നാടൻപാട്ട് അവതരണം നടന്നു. തന്നാനെ താനേ എന്നതായിരുന്നു പരിപാടിയുടെ പേര്.

No comments:
Post a Comment