ഏകം സഹവാസ ക്യാമ്പ് - അഞ്ചാം ദിനം
ഏകം സഹവാസ ക്യാമ്പിന്റെ അവസാന ദിവസം ആയ ഇന്നത്തെ ആശയം ഒരുമ എന്നതായിരുന്നു രാവിലെ കാവ്യ ടീച്ചർ നേതൃത്വം നൽകിയ യോഗ ക്ലാസ്സ് ഉണ്ടായിരുന്നു. അതിനുശേഷം സാംസ്‌കാരിക സമ്മേളനം ആണ് നടന്നത്. ഈശ്വര പ്രാർത്ഥനയോട് കൂടി ആരംഭിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റോയ് സാർ സ്വാഗതം പറഞ്ഞു. തുടർന്ന് ജേക്കബ് അച്ചൻ അധ്യക്ഷ സ്‌ഥാനം വഹിക്കുകയും സംസ്‌ഥാന സർക്കാർ ടെലിവിഷൻ അവാർഡ് ജേതാവും റിട്ട. ഹെഡ്മാസ്റ്റർ ആയ ശ്രീ. നീലേശ്വരം സദാശിവൻ സാർ ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം നടത്തിയത് കൊട്ടാരക്കര വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഫൈസൽ ബഷീർ ആയിരുന്നു. തുടർന്ന് ക്യാമ്പ് ലീഡർ ആയ ആതിര ക്യാമ്പ് റിപ്പോർട്ട് അവതരണം നടത്തി. ഹസ്ന ക്യാമ്പ് റിഫ്ലക്ഷൻ പറഞ്ഞു. ആശംസകൾ അറിയിച്ചു സംസാരിച്ചത് പ്രിൻസമ്മ ടീച്ചർ, ലീന ടീച്ചർ, ഗോവിന്ദ് ആയിരുന്നു. ശേഷം സമ്മാന ദാനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. മികച്ച ഗ്രൂപ്പിനുള്ള സമ്മാനം നേടിയത് സ്പർശയായിരുന്നു. മികച്ച വോളന്റിയർ പുരസ്‌കാരം എന്റെ ഗ്രൂപ്പിലെ ശ്രീദേവിക്കാണ് കിട്ടിയത്. യൂണിയൻ ചെയർമാൻ ജിഷ്ണു നന്ദി രേഖപ്പെടുത്തുകയും സമ്മേളനം അവസാനിക്കുകയും ചെയ്തു.




No comments:
Post a Comment