സഹവാസ ക്യാമ്പ്: മൂന്നാം ദിനം
സഹവാസ ക്യാമ്പിന്റെ മൂന്നാം ദിവസമായ ഇന്നത്തെ ആശയം സമത്വ എന്നതായിരുന്നു. ഇന്നേ ദിവസം രണ്ടു സെക്ഷൻ ആണ് ഉണ്ടായിരുന്നത്. രാവിലത്തെ സെക്ഷൻ മെന്റലിസ്റ്റ് ആയ ശ്രീ.അക്ഷയ് ഓവൻസ് അവതരിപ്പിച്ച മനം തൊടും മായാജാലം എന്ന പരിപാടി ആയിരുന്നു. അധ്യാപക വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വളരെ മികച്ച രീതിയിൽ ഉള്ള പരിപാടി ആയിരുന്നു അത്. അതിനു ശേഷം ഉച്ചക്ക് മാനവീയം എന്ന പരിപാടി ആയിരുന്നു. ഇതിൽ മെട്രോ സ്കാനിംഗ് ആൻഡ് ലബോറട്ടറി സ്പോൺസർ ചെയ്ത മെഡിക്കൽ ക്യാമ്പും തുടർന്ന് കുടുംബശ്രീ പ്രവർത്തകർക്കുള്ള ബോധവൽക്കരണ പരിപാടിയുമാണ് നടത്തിയത്.
വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിപാടി നടത്തിയത്. സ്ത്രീ ശാക്തീകരണം, സ്ത്രീധന സമ്പ്രദായം, ലഹരി മരുന്ന് ഉപയോഗം എന്നിവയായിരുന്നു വിഷയം. പവർ പോയിന്റ് പ്രസന്റേഷൻ, ചാർട്ട്, പ്ലകാർഡ് എന്നിവ ഉപയോഗിച്ചുള്ള ബോധവൽക്കരണ പരിപാടിയാണ് നടത്തിയത്. അതിനു ശേഷം സമൂഹ അടുക്കളയും, പാട്ടും പറച്ചിലും എന്ന കൾച്ചറൽ പരിപാടിയും നടത്തി.


No comments:
Post a Comment