വിവ- വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്
വെട്ടിക്കവല GMHSS ൽ 8,9 ക്ലാസ്സുകളിലെ കുട്ടികൾക്ക് വേണ്ടി ഒരു ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വനിത ശിശു വികസന വകുപ്പ്, ICDS വെട്ടിക്കവലയുടെ നേതൃത്വത്തിൽ അനീമിയ ബോധവൽക്കരണ പരിപാടിയാണ് സംഘടിപ്പിച്ചത്. "വിവ- വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്" എന്നതായിരുന്നു പരിപാടിയുടെ പേര്. തലച്ചിറ ഹെൽത്ത് സെന്ററിലെ ശോഭ സിസ്റ്റർ ആണ് ക്ലാസ്സിൽ എടുത്തത്. അനീമിയ എന്താണെന്നും അത് എങ്ങനെ തടയാമെന്നും ഉള്ള ധാരണ കുട്ടികൾക്കു നേടാൻ സാധിച്ചു. ഉച്ചക്ക് 2 മണിക്ക് തുടങ്ങിയ പരിപാടി 2 :45 നു അവസാനിച്ചു. വിവേക് സാർ, സതി ടീച്ചർ, റീജ ടീച്ചർ എന്നീ അധ്യാപകർ സംസാരിച്ചു.




No comments:
Post a Comment