കൗൺസിലിംഗ് സെന്റർ ഉദ്ഘാടനവും കൗൺസിലിംഗ് ക്ലാസും
വെട്ടിക്കവല ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം, ആരോഗ്യ മേഖലയിൽ പ്രശസ്തനായ ആയുർവേദ ഡോ. സന്തോഷ് ഉണ്ണിത്താനും അദ്ദേഹത്തിന്റെ പത്നി ഡോ. ശിൽപ കുമാരിയും ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താമെന്ന് ഉള്ള നിർദ്ദേശങ്ങൾ നൽകുകയും കൗൺസിലിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുകയും ചെയ്തു.
ജൂനിയർ റെഡ് ക്രോസ്സ് കുട്ടികൾക്ക് വേണ്ടി കൗൺസിലിംഗ് ക്ലാസും നടത്തി. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർ ഹരി സാറാണ്, ക്ലാസ്സ് എടുത്തത്. പോക്സോ നിയമം, ലഹരി ഉപയോഗം, പെൺകുട്ടികൾക്കു എതിരെയുള്ള അതിക്രമം എന്നിവയായിരുന്നു വിഷയം.







No comments:
Post a Comment