WEEKEND REFLECTION DAY :2
2021-2023 അധ്യയന വർഷത്തിലെ ബി. എഡ് കരിക്കുളത്തിന്റെ ഭാഗമായുള്ള ടീച്ചിംഗ് പ്രാക്ടീസുമായി ബന്ധപ്പെട്ട ആദ്യത്തെ റിഫ്ലക്‌ഷൻ 14/1/2023 കോളേജിലെ സെമിനാർ ഹാളിൽ വച്ച് നടത്തുകയുണ്ടായി. രാവിലെ 11:30 നാണ് റിഫ്ലക്ഷൻ തുടങ്ങിയത്. പ്രിൻസിപ്പൽ റോയ് സാർ നേതൃത്വം നൽകിയ മീറ്റിംഗിൽ റിജു സാർ, ലീന ടീച്ചർ, വിനീത് സാർ, ശിവപ്രിയ ടീച്ചർ, തുഷാര ടീച്ചർ തുടങ്ങിയ അധ്യാപകരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. 22 സ്കൂളിലേക്കാണ് കോളേജിൽ നിന്നും അധ്യാപക വിദ്യാർത്ഥികൾ പോയത്. ആയതിനാൽ ഈ സ്കൂളുകളെ പ്രതിനിധീകരിച്ച് ഓരോ ട്രെയിനി, റിഫ്ലക്ഷൻ പങ്ക് വച്ചു.ഒരാഴ്ച ക്ലാസ്സ് എടുത്തപ്പോഴുള്ള അനുഭവം അവർ പറഞ്ഞു.
എല്ലാവരും പൊതുവായി പറഞ്ഞത്, ക്ലാസ്സ് റൂം മാനേജ്‌മെന്റിന്റെ കാര്യമാണ്. അതോടൊപ്പം അവരുടെ നല്ല അനുഭവും പറയുകയുണ്ടായി. ഈ ഒരു റിഫ്ലക്ഷനിൽ പങ്കെടുത്തതിൽ നിന്നും എന്റെ അധ്യാപനത്തെ എനിക്ക് സ്വയം വിലയിരുത്തുവാനും മറ്റു അധ്യാപക വിദ്യാർത്ഥികളുടെ അധ്യാപന രീതിയെപ്പറ്റി മനസിലാക്കുവാനും സാധിച്ചു. ഉച്ചയ്ക്ക് ശേഷം ഓപ്ഷണൽ റിഫ്ലക്ഷൻ നടന്നു. ഓരോ സ്കൂളിൽ പോയ അധ്യാപക വിദ്യാർത്ഥികൾ അവരുടെ അനുഭവം പങ്ക് വച്ചു.
ജനറൽ റിഫ്ലക്ഷൻ
ഓപ്ഷണൽ റിഫ്ലക്ഷൻ




No comments:
Post a Comment