YOUTH RED CROSS ONE DAY TRAINING PROGRAMME
Kottararakara BMM II Training കോളേജിൽ റെഡ് ക്രോസ്സ് സൊസൈറ്റി നേതൃത്വത്തിൽ ഏക ദിന പരിശീലന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഈ പ്രോഗ്രാമിന്റെ പ്രധാന തീം എന്നത് ഫസ്റ്റ് എയ്ഡും ഡിസാസ്റ്റർ മാനേജ്മെന്റും എന്നതായിരുന്നു. രണ്ടു സെക്ഷൻ ആയാണ് പരിപാടി സങ്കടിപ്പിച്ചത്. രാവിലെ ഡോക്ടർ ആതുര ദാസ് നയിച്ച ഫസ്റ്റ് എയ്ഡ് പ്രോഗ്രാമും ഉച്ചക്ക് ശേഷം ഹർഷ ലാൽ ശർമ നയിച്ച ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമും ആയിരുന്നു. ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത് Rev. Fr. ജേക്കബ് അച്ചനാണ്. Youth Red Cross ( YRC ) ന്റെ ഉദ്ഘാടനം നിർവഹിച്ചത് പ്രൊഫ. മോഹൻ ദാസ് സർ ആയിരുന്നു. പ്രോഗ്രാം അധ്യക്ഷൻ ദിനേശ് സർ ആയിരുന്നു. കൂടാതെ നിരവധി റെഡ് ക്രോസ്സ് ടീം അംഗങ്ങൾ പങ്കെടുത്തിരുന്നു. റോയ് സോറി ആശംസകൾ പറഞ്ഞു. യൂണിയൻ ചെയർമാൻ ജിഷ്ണു വിജയ് നന്ദി പറഞ്ഞു.
ഫസ്റ്റ് എയ്ഡ്ന്റെ പ്രാധാന്യത്തെപ്പറ്റിയും ഏതൊക്ക രീതിയിൽ ഫസ്റ്റ് എയ്ഡ് നൽകാമെന്നും, മനസിലാക്കാൻ കഴിഞ്ഞു. അതോടൊപ്പം ദുരന്തങ്ങൾക്ക് ഇരയാകേണ്ടി വന്നവർക്ക് ഏതൊക്കെ രീതിയിൽ സഹായിക്കാം എന്ന ധാരണ നേടാൻ കഴിഞ്ഞു. കൂടാതെ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. വളരെ നല്ല പരിപാടി ആയിരുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.



























