Physical Education - Games Day
ഫിസിക്കൽ എഡ്യൂക്കേഷന്റെ ഭാഗമായി 13/7/2022 ൽ കൊട്ടാരക്കര ബി.എം.എം കോളേജിൽ ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികൾക്ക് വേണ്ടി ഗെയിംസ് ഡേ നടത്തുകയുണ്ടായി. മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് വിദ്യാർത്ഥികൾ മത്സരയിനങ്ങളിൽ പങ്കെടുത്തത്. ക്യാരംസ്, ബാഡ്മിന്റൺ, ചെസ്സ് എന്നിവ ആയിരുന്നു മത്സരയിനങ്ങൾ. ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ നിബിൻ സാറാണ് ഗെയിംസിന് നേതൃത്വം നൽകിയത്. ക്യാരംസിലാണ് ഞാൻ പങ്കെടുത്തത്.സെമി ഫൈനൽ വരെ എത്താൻ സാധിച്ചു. വളരെ നല്ല അനുഭവം ആയിരുന്നു. എല്ലാവരും നല്ല ആവേശത്തോടെയാണ് ഗെയിംസിൽ പങ്കെടുത്തത്. 13 പോയിന്റ് നേടി ഞാൻ ഉൾപ്പെട്ട ഹിന്തോളം ഗ്രൂപ്പ് ആണ് ഒന്നാം സ്‌ഥാനം നേടിയത്. രണ്ടാം സ്‌ഥാനം ഹംസധ്വനിയും മൂന്നാം സ്‌ഥാനം ചക്രവാകവും കരസ്‌ഥമാക്കി.








No comments:
Post a Comment