ഏകം - സഹവാസ ക്യാമ്പ്
ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള സഹവാസ ക്യാമ്പ് കൊട്ടാരക്കര ബസെലിയോസ് മാർത്തോമാ മാത്യൂസ് ദിത്വീതിയൻ ട്രെയിനിങ് കോളേജിൽ 10/4/2023 ൽ ആരംഭിച്ചു. 10/4/2023 മുതൽ 14/4/2023 വരെയാണ് ക്യാമ്പ് നടത്തുന്നത്. സമൂഹവുമായി നേരിട്ട് ബന്ധപ്പെട്ട് നിൽക്കുന്ന വ്യക്തികളാണ് അധ്യാപകർ. ആയതിനാൽ സമൂഹത്തിൽ ഉണ്ടാകുന്ന ചലനങ്ങളെ തിരിച്ചറിയാനും അത് കുട്ടികളിൽ ശരിയായ രീതിയിൽ വളർത്തിയെടുക്കാനും കഴിയേണ്ടതുണ്ട്. അതുകൊണ്ട് വിവിധ വിദഗ്ദ്ധരുടെ ക്ലാസുകൾ, വ്യക്തികളുടെ അനുഭവപാഠങ്ങൾ, വിവിധ കലാ പ്രവർത്തനം എന്നിവ സഹവാസ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓരോ ദിവസവും ഓരോചെറിയ ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ക്യാമ്പ് മുന്നോട്ടു പോകുന്നത്. ആദ്യ ദിവസമായ ഇന്നത്തെ ആശയം "സംയോജന " എന്നതാണ്. ക്യാമ്പുമായി ബന്ധപ്പെട്ട് വിവിധ കമ്മറ്റികൾ രൂപീകരിച്ചിട്ടുണ്ട്. അവരെ സഹായിക്കാൻ 5 ഗ്രൂപ്പുകളും ഉണ്ട്. കാഴ്ച, സ്പർശ, ഗന്ധ, രസ, ശബ്ദ എന്നിവയാണ് ഗ്രൂപ്പുകൾ. ഞാൻ രസ ഗ്രൂപ്പിൽ ആണ് ഉൾപ്പെടുന്നത്. ഇന്ന് ക്യാമ്പിന്റെ ആദ്യ ദിനമായതിനാൽ രാവിലെ പതാക ഉയർത്തലും അതിനു ശേഷം ഉദ്ഘാടനവുമാണ് നടന്നത്. ക്യാമ്പ് കൺവീനർ ആയ വിനീത് സാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ റോയ് സാർ അധ്യക്ഷനായിരുന്നു. കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ. എസ്. ആർ.രമേശ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് . ലോക്കൽ മാനേജർ ജേക്കബ് അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി. ശേഷം വാർഡ് കൗൺസിലർ ജയ്സി ജോൺ, റിജു സാർ, ജിതിൻ എന്നിവർ ആശംസകൾ അറിയിച്ചു. ക്യാമ്പ് ഓർഗനൈസർ ഷീജ ടീച്ചർ നന്ദി പറഞ്ഞു. അതിനുശേഷം ട്രാൻസ് ജൻഡർ ആക്ടിവിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ശ്രീമയിയുടെ ആത്മരേഖ എന്ന പരിപാടി ഉണ്ടായിരുന്നു. ഉച്ചക്ക് ശേഷം മികച്ച അധ്യാപക അവാർഡ് ജേതാവും വ്യക്തിത്വ വികസന പരിശീലകനുമായ ഭരണിക്കാവ് രാധാകൃഷ്ണൻ സാറിന്റെ അരങ്ങു ഉണരുമ്പോൾ എന്ന പരിപാടി ഉണ്ടായിരുന്നു.





No comments:
Post a Comment