Friday, March 3, 2023

Last class at GMHSS Vettikavala with programs

  അധ്യാപക പരിശീലനം : അവസാന ദിവസം 

വെട്ടിക്കവല ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപക പരിശീലനത്തിന്റെ അവസാന ദിവസം ആയിരുന്ന ചില പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കാനും ചിലതിൽ പങ്കുകൊള്ളാനും സാധിച്ചു.

1. രക്ഷകർതൃ ബോധവൽക്കരണ പരിപാടി 

വെട്ടിക്കവല ജി എം എച്ച് എസ് എസ്സിലെ 9 ക്ലാസ്സിലെ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കൗൺസിലർ ബിനു ജോർജ് സാറാണ് ക്ലാസ്സ് എടുത്തത്. കൗമാരക്കാരായ കുട്ടികളുടെ പ്രശ്നങ്ങളും അവരുടെ പ്രത്യേകതകളെക്കുറിച്ചും സംസാരിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ പ്രോഗ്രാം ഉച്ചക്ക് അവസാനിച്ചു.




  2. ഹെൽത്ത് എഡ്യൂക്കേഷൻ ക്ലാസ്സ് - പ്രാഥമിക ശുശ്രുഷ

           ഹെൽത്ത്‌ എഡ്യൂക്കേഷനുമായി ബന്ധപ്പെട്ട ക്ലാസ്സ്‌ വെട്ടിക്കവല   ജി എം എച്ച് എസ് എസ്സിലെ 8 ഡിയിലെ കുട്ടികൾക്ക് വേണ്ടി എടുക്കുകയുണ്ടായി. പ്രാഥമിക ശുശ്രുഷ എന്ന വിഷയത്തിലാണ് ക്ലാസ്സ് എടുത്തത്. ഞങ്ങൾ 8 പേരും ചേർന്നാണ് ക്ലാസ്സ് എടുത്തത്. പ്രാഥമിക ശുശ്രുഷ എന്താണെന്നും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിവിധ സന്ദർഭങ്ങളിൽ നൽകേണ്ട പ്രാഥമിക ശുശ്രുഷയെക്കുറിച്ചും ഉള്ള ധാരണ ഈ ക്ലാസ്സിലൂടെ  നൽകാൻ സാധിച്ചു.

    



3. ഹെൽത്ത് എഡ്യൂക്കേഷൻ ക്ലാസ്സ് - ജീവിതശൈലീ രോഗങ്ങൾ

         ഹെൽത്ത് എഡ്യൂക്കേഷനുമായി ബന്ധപ്പെട്ട രണ്ടാമത്തെ ക്ലാസ്സ് 8 ബിയിലെ കുട്ടികൾക്ക് വേണ്ടി എടുക്കുകയുണ്ടായി. ജീവിതശൈലീ രോഗങ്ങൾ എന്നതായിരുന്നു വിഷയം. ജീവിതശൈലീ രോഗങ്ങൾ എന്താണെന്നും അതിന്റെ കാരണങ്ങൾ എന്താണെന്നും എങ്ങനെ തടയാം എന്നതിനെക്കുറിച്ചുമുള്ള ധാരണ ഈ ക്ലാസ്സിലൂടെ കുട്ടികൾക്ക് നേടാൻ സാധിച്ചു.



4. ഹെൽത്ത് എഡ്യൂക്കേഷൻ യോഗ ക്ലാസ്സ് -                    ഭുജംഗാസനം 

              ഹെൽത്ത് എഡ്യൂക്കേഷന്റെ ഭാഗമായുള്ള യോഗ ക്ലാസ്സ്‌ 8.ഡിയിലെ കുട്ടികൾക്കു വേണ്ടി എടുക്കുകയുണ്ടായി. ഭുജംഗാസനം എന്ന ആസനം ആണ് എടുത്തത്. നാലാമത്തെ പിരിയാടാണ് ക്ലാസ്സ് എടുത്തത്. ഭുജംഗാസനം എന്താണെന്നും അതിന്റെ പ്രയോജനങ്ങളെക്കുറിച്ചും പറയുകയുണ്ടായി. കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു.




       


          2021-2023 അധ്യയന വർഷത്തിലെ ബി എഡ് കരിക്കുലത്തിന്റെ ഭാഗമായ അധ്യാപക പരിശീലനത്തിന്റെ ആദ്യഘട്ടം ഇന്ന് അവസാനിച്ചു. ഇന്നത്തെ ദിവസം സ്കൂളിൽ നിന്നും ഞങ്ങൾക്ക് ഉച്ചഭക്ഷണം നൽകുകയും വൈകുന്നേരം സ്റ്റാഫ് മീറ്റിംഗ് കൂടി ഞങ്ങൾക്ക് യാത്ര അയപ്പ് നൽകുകയും ചെയ്തു. വളരെ നല്ല അനുഭവം ആയിരുന്നു. അധ്യാപന ജീവിതത്തിന്റെ പ്രാധാന്യവും എത്രമാത്രം നല്ല രീതിയിൽ ചെയ്യാൻ കഴിയുമെന്നും മനസിലാക്കാൻ കഴിയും. കുട്ടികളും സ്കൂളിലെ അധ്യാപകരും നല്ല രീതിയിൽ ആണ് സഹകരിച്ചത്. എല്ലാവരോടും നന്ദിയും സ്നേഹവും അറിയിച്ചു കൊണ്ട് വീണ്ടും വരാമെന്ന ശുഭ പ്രതീക്ഷയോടെ ഞങ്ങൾ അവിടെ നിന്നും യാത്ര പറഞ്ഞു......


.







No comments:

Post a Comment

Weekend Reflection : 8

  WEEKEND REFLECTION-8 (07/08/202 (2023, Monday) As a part of BEd curriculum , our last general reflection on second phase of teaching pract...