CRITICISM CLASSES IN OPTIONAL SUBJECTS
B.Ed കരിക്കുളത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട Criticism ക്ലാസുകൾ 16/6/2022 ൽ കോളേജിൽ വച്ച് നടത്തുകയുണ്ടായി.റിജു സാറാണ് എല്ലാ നിർദ്ദേശങ്ങളും നൽകിയത്. ഓരോ ഡിപ്പാർട്മെന്റിൽ നിന്നും അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ട് 6 പേരാണ് ക്ലാസ്സ് എടുത്തത്.Mathematics ഡിപ്പാർട്മെന്റിൽ നിന്നും ക്ലാസ്സ് എടുക്കുവാനുള്ള അവസരം എനിക്ക് ലഭിച്ചു. എട്ടാം ക്ലാസ്സിലെ അംശബന്ധം എന്ന ഭാഗമാണ് ഞാൻ തെരഞ്ഞെടുത്തത്. വളരെ നല്ല അനുഭവം ആയിരുന്നു. 40 മിനിറ്റ് ആണ് ക്ലാസ്സ് എടുക്കാൻ അനുവദിച്ച സമയം. ടീച്ചിങ് സ്കിൽസ് എല്ലാം ഒരേ സമയം ഉപയോഗിക്കുവാൻ സാധിച്ചു. ഒരു അധ്യാപിക എന്ന നിലയിൽ ക്ലാസ്സിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ക്ലാസ്സ് എടുത്തതിനു ശേഷം സഹപഠിതാക്കളുടെ ക്ലാസ്സ് കണ്ടതിന്ശേഷമുള്ള നിരീക്ഷണ- നിർദേശങ്ങൾ പറയുവാനുള്ള അവസരമായിരുന്നു. ലീന ടീച്ചർ ക്ലാസ്സിനെ കുറിച്ചുള്ള അഭിപ്രായം പറയുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു. ഈ അനുഭവങ്ങൾ മുന്നോട്ടുള്ള ജീവിതത്തിൽ ഏറെ ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു.



No comments:
Post a Comment