Saturday, April 23, 2022

World Book Day- April 23

         ലോക പുസ്തക ദിനം - ഏപ്രിൽ 23

      ലോക പുസ്തകദിനത്തിൽ കൊട്ടാരക്കര ബാസെലിയോസ് മാർത്തോമാ മാത്യൂസ് സെക്കന്റ്‌ ട്രെയിനിങ് കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ഓൺലൈൻ ആയി സംഘടിപ്പിച്ചു.

     

   



  

Friday, April 22, 2022

World Earth Day - April 22

  ലോക ഭൗമ ദിനാചാരണം  - ഏപ്രിൽ 22

                Natural Science Department ന്റെ നേതൃത്വത്തിൽലോക ഭൗമ ദിനാചാരണം നടത്തുകയുണ്ടായി. ഓൺലൈൻ ആയാണ് പ്രവർത്തനങൾ നടത്തിയത്.

   

               

                

        
    
            




Monday, April 11, 2022

SUPW - SOCIAL WORK


         സാമൂഹിക സന്ദർശനം - ആശ്രയ കലയപുരം 

                     ബി. എഡ് കരിക്കുളത്തിന്റെ ഭാഗമായി SUPW(സാമൂഹികമായി ഉപയോഗപ്രദമായ ഉൽപ്പാദന പ്രവർത്തനം) സാമൂഹ്യ പ്രവർത്തനം നടത്താനുള്ള ഒരു അവസരം ഞങ്ങൾക്ക് ലഭിച്ചു. ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥികളെ നാലു ഗ്രൂപ്പ്‌ ആയി തിരിച്ചാണ് പ്രവർത്തനം നടത്തിയത്. ഞാൻ ഉൾപ്പെട്ട മൂന്നാം ഗ്രൂപ്പിന് ലഭിച്ചത് കലയപുരത്തെ ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയാണ് .

                ഓരോ വ്യക്തിക്കും സ്വയം തിരിച്ചറിയാനും നമുക്ക് ചുറ്റും മറ്റൊരു ലോകമുണ്ടെന്നും മനസിലാക്കാനുള്ള ഒരു നല്ല അവസരമായിരുന്നു.ഞങ്ങൾ 26 പേർ ഗ്രൂപ്പിൽ ഉണ്ടായിരുന്നു. ഞങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ എല്ലാം തന്നത് പ്രിൻസിപ്പൽ റോയ് സാറും റിജു സാറുമാണ്. 11/4/2022 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഞങ്ങൾ ആശ്രയയിൽ എത്തുകയും അവിടെ നിന്നും ആവശ്യമായ വിവരങ്ങൾ എല്ലാം ശേഖരിക്കുകയും ചെയ്തു. അവിടുത്തെ സൂപ്രണ്ട് വർഗീസ് മാത്യു സർ ആണ് ഞങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകിയത്.

       1994 ശ്രീ.കലയപുരം ജോസ് ആശ്രയ സങ്കേതം സ്ഥാപിച്ചത്.കലയപുരം ജോസ് എന്ന വ്യക്തിയുടെ നിസ്വാർത്ഥമായ സേവന പ്രവർത്തനത്തിന് ഉത്തമ ഉദാഹരണമാണ് കലയപുരം ആശ്രയ സങ്കേതം. നാലു യൂണിറ്റുകളാണ് പ്രവർത്തനം നടത്തുന്നത്. ഓൾഡ് ഏജ് ഹോം, സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്റർ, പിഡബ്ല്യുഡി സെന്റർ, ചൈൽഡ് ഹോം എന്ന രീതിയിൽ പ്രവർത്തിക്കുന്നു. ആയിരത്തോളം അംഗങ്ങളാണ് ഇവിടെ നിലവിലുള്ളത്. വിവിധ ജില്ലകളിൽ ഏഴു ബ്രാഞ്ചുകളും ഉണ്ട്. ഡോക്ടർ, നഴ്സ്, ഫാർമസി ലബോറട്ടറി, ഫിസിയോതെറാപ്പി സേവനങ്ങൾ ഇവിടെ ലഭ്യമാണ്.അതുപോലെ തന്നെ ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിലും യാതൊരു വിട്ടുവീഴ്ചയും കാണിക്കാറില്ല. ഇവിടുത്തെ പ്രധാന വരുമാനമാർഗമായി പറയുന്നത് നാല്പത് പശുക്കൾ ഉള്ള ഫാം ആണ്.100 ലിറ്ററിലധികം പാൽ ഇവിടെ നിന്നും ലഭിക്കുന്നു.അതുപോലെ കാർഷികപരമായി നേട്ടങ്ങൾ കൈവരിക്കുന്നുണ്ട്. 'മാതൃനാട്' എന്ന പേരിൽ മാഗസിനും പബ്ലിഷ് ചെയ്യുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ഭൗതിക സാഹചര്യം വളരെ പരിതാപകരമാണ്. പൊതുജന സഹായമാണ് ഈ സ്ഥാപനം നിലനിന്നു പോകുന്നത്. ഞങ്ങളാൽ കഴിയുന്ന സമ്പത്തിക സഹായവും വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും ഇവിടെ എത്തിക്കാൻ സാധിച്ചു.

      പ്രാർത്ഥന സമയത്ത് അവരോടൊപ്പം ഒത്തുകൂടാനായി അവസരം ലഭിച്ചു. ഞങ്ങൾ അവരോടൊപ്പം പ്രാർത്ഥന ഗീതങ്ങൾ ആലപിച്ചു. ഉച്ചയ്ക്ക് ശേഷം സാംസ്കാരിക പരിപാടികൾ നടത്തി. പാടാനും ആടാനും പ്രവർത്തനങ്ങൾ ചെയ്യാനും എല്ലാവരും മത്സരമായിരുന്നു. നന്നായി എല്ലാവരും ആസ്വദിച്ചു..എല്ലാവരും ഒന്നായി മാറിയ കുറച്ചു നിമിഷങ്ങൾ എന്നും ഓർമയിൽ സൂക്ഷിക്കാൻ... നിഷ്കളങ്കമായ ചിരിയുള്ള മുഖങ്ങൾ.....ആരെയോ തേടുന്ന പോലെ...നമ്മളെപ്പോലെ ബന്ധുക്കളോടൊപ്പം കഴിഞ്ഞവർ ഏതോ ചില സന്ദർഭങ്ങളിൽ ഇവിടേക്ക് എത്തിയവർ..... അങ്ങനെ നിരവധി ആളുകൾ..

         യാത്രപറഞ്ഞിറങ്ങുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു... ചില മുഖങ്ങൾ മനസ്സിൽ നിന്നും മായുന്നില്ല...എല്ലാവർക്കും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ഞങ്ങൾ അവിടെ നിന്നും മടങ്ങി....

             




           



Friday, April 8, 2022

Association program - Physical Science

  INAUGURATION OF PHYSICAL SCIENCE  ASSOCIATION - FIZIKA QUMIKA         

BMM II Training College ലെ ഒന്നാം വർഷ             Physical Science വിദ്യാർഥികളുടെ  അസോസിയേഷൻ പ്രോഗ്രാം 8/4/2022 ൽ കോളേജിൽ നടത്തുകയുണ്ടായി. പ്രിൻസിപ്പൽ റോയ് സർ  ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഒന്നാം വർഷ അധ്യാപക വിദ്യാർത്ഥി  ലിജി സ്വാഗതം              പറയുകയും        മഞ്ജു അധ്യക്ഷയും ആയിരുന്നു.     അസോസിയേഷൻ ലോഗോയും         ഡിപ്പാർട്മെന്റ് പുതിയതായി രൂപീകരിച്ച ബ്ലോഗിന്റെ  ഉദ്ഘാടനവും  നടന്നു. ഫിസിക്കൽ സയൻസ് ഡിപ്പാർട്മെന്റ്   മേധാവി വിനീത് സർ, നാച്ചുറൽ സയൻസ് അധ്യാപിക  ശിവപ്രിയ ടീച്ചർ എന്നിവർ ആശംസകൾ പറയുകയും ഗായത്രി  നന്ദി പറയുകയും ചെയ്തു.    തുടർന്ന് വിവിധ ഗെയിംസ്, പ്രോഗ്രാം ആക്ടിവിറ്റീസ് എന്നിവ നടത്തപ്പെട്ടു .





 


                   



   

Capacity building & leadership building program - WORKSHOP

A Capacity building & Leadership Training Program

As the part of B. Ed curriculum a Capacity Building & Leadership Training Program was conducted on 8/4/2022 at BMM II Training College, Kottararakara.  lt was an excellent, motivational, and activity oriented workshop. This workshop was conducted by Mr.E. K JIJAN Sir(Assistant Professor, Mount Tabor Training College, Pathanapuram). In this workshop we got the clear idea about what is leadership, how we can improve our leadership quality, and the importance of leadership in our life. He gave us puzzles, games and different activities in individual and group wise.Every teacher trainees participated actively in each activities. And also through this workshop I realize my abilities and capabilities. There is no doubt it will also help in my future life.

      






               




Weekend Reflection : 8

  WEEKEND REFLECTION-8 (07/08/202 (2023, Monday) As a part of BEd curriculum , our last general reflection on second phase of teaching pract...