കൊട്ടാരക്കര ബസെലിയോസ് മാർത്തോമ മാത്യൂസ് II ട്രെയിനിങ് കോളേജിലെ 'ധ്വനി ' കലാലയ യൂണിയന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിത ദിനാചരണം നടത്തി. 2022 മാർച്ച് 8 രാവിലെ 10 :30 ന് ആരംഭിച്ച ചടങ്ങിൽ കോളേജ് യൂണിയൻ ചെയർമാൻ എബിൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ റോയ്സാർ അധ്യക്ഷൻ ആയ ചടങ്ങിൽ പ്രശസ്ത കവയിത്രി 'രജനി ആത്മജ ' വിശിഷ്ടാതിഥി ആയിരുന്നു. ദിനചാരണത്തിന്റെ പ്രത്യേകത എന്താണെന്നും സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും സംസാരിച്ചു. അധ്യാപകർ, എം എഡ് ട്രെയിനീസ് എന്നിവർ ആശംസകൾ അറിയിക്കുകയും വനിത അധ്യാപകരായ ലീന ടീച്ചർ(Mathematics department HOD), ശിവപ്രിയ ടീച്ചർ(Natural Science department HOD), ലൈബ്രേറിയൻ ഷിൻസി എന്നിവരെ ആദരിക്കുകയും ചെയ്തു. തുടർന്ന് കോളേജിലെ കാന്റീൻ ഉദ്ഘാടനവും നടന്നു. ആർട്ട് ക്ലബ് സെക്രട്ടറി ശ്രീലക്ഷ്മി നന്ദി അറിയിച്ചു. തുടർന്ന് വിവിധ കല പരിപാടികളും നടന്നു.
No comments:
Post a Comment