സദ്ഗമയ ആർട്സ് ഫെസ്റ്റിവൽ 2K22
ധ്വനി കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ആർട്സ് ഡേ പ്രോഗ്രാം 2022 മാർച്ച് 15,16,17,18 തീയതികളിൽ നടത്തുകയുണ്ടായി. മൂന്നു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടത്തിയത്, ഹിന്ദോളം, ഹംസധ്വനി, ചക്രവാകം എന്നീ ഗ്രൂപ്പുകളാണ് ഉണ്ടായിരുന്നത്. മികച്ച പ്രകടനം ആണ് എല്ലാ ഗ്രൂപ്പും കാഴ്ച വച്ചത്. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ചക്രവാകം ആണ് ഒന്നാം സ്‌ഥാനം നേടിയത്. ഞാൻ ഉൾപ്പെട്ട ഹിന്ദോളം ആണ് രണ്ടാം സ്‌ഥാനം നേടിയത്. മൂന്നാം സ്‌ഥാനം നേടിയത് ഹംസധ്വനിയാണ്. ബി. എഡ് വിദ്യാർത്ഥിനി എന്ന നിലയിൽ വളരെ നല്ല അനുഭവം ആയിരുന്നു.
കലാ പ്രതിഭ - ശ്രീവിന്ദ് നാഥ്
കലാതിലകം - അഞ്ജന


No comments:
Post a Comment