ബിഎംഎം II ട്രെയിനിങ് കോളേജ് കൊട്ടാരക്കരയിലെ ഒന്നാം വർഷ ബി എഡ് മാത്തമാറ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ മാത്തമാറ്റിക്‌സ് അസോസിയേഷൻ 2022 ന്റെ ഉദ്ഘാടനം 21/1/2022 ൽ കോളേജിൽ വച്ചു. ഉച്ചക്ക് 2 മണിക്ക് പരിപാടി ആരംഭിച്ചു.കോളേജിൽ ഞങ്ങളുടെ ആദ്യത്തെ പ്രോഗ്രാം ആയിരുന്നു അത് കൊണ്ട് തന്നെ ഇതിൽ അവതാരിക ആകാനുള്ള അവസരം എനിക്ക് ലഭിച്ചു. ഈശ്വര പ്രാർത്ഥനയോടു കൂടി തുടങ്ങിയ ചടങ്ങിൽ ഒന്നാം വർഷ ഗണിതശാസ്ത്ര അധ്യാപക വിദ്യാർത്ഥി ജിഷ്ണു വിജയ് സ്വാഗതം പറഞ്ഞു. Mathematics department H. O. D,ലീന ടീച്ചർ അധ്യക്ഷയായിരുന്നു. അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെപ്പറ്റി സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ റോയി സർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സോഷ്യൽ സയൻസ് അധ്യാപകൻ റിജു സർ അസോസിയേഷന്റെ പേരും ലോഗോയും പബ്ലിഷ് ചെയ്തു. അതോടൊപ്പം അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന YouTube channel - ALGEBROZന്റെ ഉദ്ഘാടനം, എം.എഡ് വിഭാഗം അധ്യാപകനായ ഹരി സർ നിർവഹിച്ചു. തുടർന്ന് അസോസിയേഷൻ സെക്രട്ടറി. കെ അലക്സ് സംസാരിച്ചു.കോളേജിലെ മറ്റ് അധ്യാപകർ ആശംസകൾ അറിയിക്കുകയും റോജി നന്ദി അറിയിക്കുകയും ചെയ്തു. ശേഷം ഞങ്ങളുടെ ലീന ടീച്ചറുടെ പാട്ടും വിവിധ സാംസ്കാരിക പരിപാടികളും ഗെയിമുകളും നടത്തുകയുണ്ടായി.
No comments:
Post a Comment