2022 ജനുവരി 19 ന് കൊട്ടാരക്കര ബാസെലിയോസ് മാത്യൂസ് II ട്രെയിനിങ് കോളേജിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷുമായി ബന്ധപ്പെട്ട് ക്ലാസ്സ് നടക്കുകയുണ്ടായി. S.C.E.R.T റിസർച്ച് ഫാക്കൽട്ടി മെമ്പറായ ശ്രീ. ജോസഫ് വർഗീസ് സാറാണ് ക്ലാസ്സ് എടുത്തത്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന്റെ പ്രാധാന്യത്തെപ്പറ്റിയും ഇംഗ്ലീഷിൽ ആശയ വിനിമയം നടത്തുന്നതിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെപ്പറ്റിയും വ്യക്തമായ ധാരണനേടുന്നതിന് ഇതിലൂടെ സാധിച്ചു. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിൽ പൊതു വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും ഉദാഹരണസഹിതം സർ വ്യക്തമാക്കുകയുണ്ടായി. ഉച്ചക്ക് 1:30 ന് തുടങ്ങിയ ക്ലാസ്സ് വൈകിട്ട് 3:30 ന് അവസാനിച്ചു.
No comments:
Post a Comment