അധ്യാപന പരിശീലനത്തിന്റെ അവസാന ദിനം
2021-2023 ബി എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള അധ്യാപക പരിശീലനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് പര്യവസാനിച്ചു. 2023 ജൂൺ 7 തുടങ്ങി ജൂലൈ 31 അവസാനിച്ച അദ്ധ്യാപന പരിശീലനം വളരെ നല്ല രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചു. എനിക്ക് കിട്ടിയത് വെട്ടിക്കവല ജിഎം എച് എസ് എസിലെ IX. C ക്ലാസ്സ് ആയിരുന്നു. നല്ല രീതിയിൽ 30 ലെസ്സെൺ പ്ലാൻ പൂർത്തിയാക്കാൻ കഴിഞ്ഞു. Mentor ടീച്ചർ ആയ ഗിരിജ ടീച്ചർ എല്ലാ പിന്തുണയും സഹായവും നൽകിയിരുന്നു. കുട്ടികൾക്ക് മുന്നിൽ കഥയിലൂടെയും പാട്ടിലൂടെയും വിവിധ പ്രവർത്തനങ്ങളിലൂടെയും ആശയത്തെ അവതരിപ്പിക്കുവാനും ഗണിതത്തിന്റെ കാഠിന്യം കുറയ്ക്കാനും സാധിച്ചു. ഓരോ ക്ലാസും ഓരോ പാഠമാണ് നൽകിയത്.
ഇന്ന് ഞങ്ങളുടെ അദ്ധ്യാപന പരിശീലനത്തിന്റെ അവസാന ദിനമായതിനാൽ കുട്ടികൾക്കും അദ്ധ്യാപകർക്കും മധുരം വിതരണം ചെയ്യുകയും എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു. വൈകിട്ട് 4 മണിക്ക് സ്കൂൾ സമയം അവസാനിച്ചതിനു ശേഷം ഒരു മീറ്റിങ് ഞങ്ങൾക്ക് വേണ്ടീ സംഘടിപ്പിച്ചിരുന്നു.സ്റ്റാഫ് സെക്രട്ടറി ലൈല ടീച്ചർ അധ്യക്ഷത പറഞ്ഞ ചടങ്ങിൽ റീജ സംസാരിച്ചു. ആശംസകൾ അറിയിച്ചു. ഞാനും എന്റെ എക്സ്പീരിയൻസ് പങ്കുവെച്ചു.



No comments:
Post a Comment