രണ്ടാം ഘട്ട അധ്യാപന പരിശീലനം
2021- 2023 ബി എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട അധ്യാപന പരിശീലനം 7/6/2023 ൽ ആരംഭിച്ചു. വെട്ടിക്കവല ഗവ. മോഡൽ എച്. എസ്സ്. എസ്സിൽ ആണ് ടീച്ചിങ് പ്രാക്ടീസിന് പോയത്. കഴിഞ്ഞ തവണ പോയ സ്കൂൾ ആയതിനാൽ അപരിചിതത്വം ഒട്ടും ഉണ്ടായിരുന്നില്ല. എന്നോടൊപ്പം 7 പേർ കൂടി അവിടെ പ്രാക്ടീസിനായി ഉണ്ട്. അനീഷ, അഞ്ജു, ഹന്ന, ലിന്റു, ലിജി, ആതിര, അഞ്ജലി എന്നീ അധ്യാപക വിദ്യാർത്ഥികൾ. എനിക്ക് 9 സി യാണ് ക്ലാസ്സ് എടുക്കാനായി കിട്ടിയത്. 30 ദിവസത്തെ അധ്യാപക പരിശീലനമാണ് ഇന്ന് ആരംഭം കുറിച്ചത്.

No comments:
Post a Comment