Awareness Class : Child Abuse
ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള സൈക്കോളജി പ്രാക്ടിക്കലുമായി ബന്ധപ്പെട്ട ബോധവൽകരണ ക്ലാസ്സ് 8/2/2023 ൽ വെട്ടിക്കവല ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തുകയുണ്ടായി. യു. പി ക്ലാസ്സായ 5 B ലാണ് ബോധവൽക്കരണ ക്ലാസ്സ് എടുത്തത്. കുട്ടികൾക്കെതിരെയുള്ള ചൂഷണം എന്നതായിരുന്നു വിഷയം. ഈ സ്കൂളിൽ ടീച്ചിങ് പ്രാക്ടീസുമായി ബന്ധപ്പെട്ട എത്തിയ ഞങ്ങൾ 8 പേർ ചേർന്നാണ് ക്ലാസ്സ് എടുത്തത്. ഉച്ചക്ക് 2:45 മുതൽ 3: 30 വരെയാണ് ക്ലാസ്സ് എടുത്തത്. എന്താണ് കുട്ടികൾക്കെതിരെയുള്ള ചൂഷണം എന്നും അതിന്റെ തരങ്ങളെപ്പറ്റിയും അതിനാവശ്യമായ മുൻകരുതൽ എന്താണെന്നും കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ കഴിഞ്ഞു. കഥകളിലൂടെയും പാട്ടുകളിലൂടെയും കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു കൊടുത്തു. അതോടൊപ്പം പവർ പോയിന്റ് പ്രസന്റേഷൻ ഉണ്ടായിരുന്നു. കുട്ടികൾ എല്ലാം ക്ലാസ്സിൽ നല്ല രീതിയിൽ പ്രതികരിച്ചിരുന്നു. വളരെ വേറിട്ട ഒരു അനുഭവം ആയിരുന്നു. യു. പി വിഭാഗം അധ്യാപകരായ ഗീത ടീച്ചറും ഷേർലി ടീച്ചറും ക്ലാസ്സിൽ ഉടനീളം ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.












No comments:
Post a Comment