Weekend Reflection - 4
ബി. എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള ടീച്ചിങ് പ്രാക്ടീസുമായി ബന്ധപ്പെട്ട വീക്കെൻഡ് റിഫ്ലക്ഷൻ 28/1/2023 ൽ കോളേജിൽ വച്ച് നടത്തുകയുണ്ടായി. ഈ ആഴ്ചയിൽ ജനറൽ റിഫ്ലക്ഷൻ ആണ് നടത്തിയത്.റിജു സാർ, ലീന ടീച്ചർ, തുഷാര ടീച്ചർ, കാവ്യ ടീച്ചർ, ഷീജ ടീച്ചർ, വിനീത് സാർ എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് റിഫ്ലക്ഷൻ നടന്നത്. ഓരോ സ്കൂളിനെയും പ്രതിനിധീകരിച്ചു ഒരു അധ്യാപക വിദ്യാർത്ഥിയാണ് റിഫ്ലക്ഷൻ പറഞ്ഞത്. ആകെ 22 സ്കൂളാണ് ഉള്ളത്. അതിൽ 5 സ്കൂളിന് റിഫ്ലക്ഷന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഓരോ അധ്യാപക വിദ്യാർത്ഥിയും അവരവരുടെ സ്കൂളിലെ പ്രവർത്തനങ്ങളും അധ്യാപനത്തിലുള്ള പുതിയ രീതികളെയുംപറ്റി പറയുകയുണ്ടായി. റിപ്പബ്ലിക് ദിനാചരണത്തിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് പറഞ്ഞു. കൂടാതെ ക്ലാസ്സ്‌റൂം നിയന്ത്രണത്തിന്റെ കാര്യങ്ങളെപ്പറ്റിയും പറയുകയുണ്ടായി.അധ്യാപക വിദ്യാർത്ഥികളുടെ റിഫ്ലക്ഷൻ ശേഷം എല്ലാ അധ്യാപകരും അവരുടെ സ്കൂൾ നിരീക്ഷണത്തെകുറിച്ച് പറയുകയുണ്ടായി. അതുപോലെ ചില നിർദ്ദേശങ്ങളും നൽകി. ഉച്ചക്ക് 12:30 ഓടു കൂടി റിഫ്ലക്ഷൻ അവസാനിക്കുകയും ചെയ്തു.
ഉച്ചക്ക് ശേഷം ഓപ്ഷണൽ റിഫ്ലക്ഷൻ ആണ് നടന്നത്. ലീന ടീച്ചറുടെ സാന്നിധ്യത്തിലാണ് റിഫ്ലക്ഷൻ ആരംഭിച്ചത്. എന്റെ ക്ലാസ്സിലെ എല്ലാ അധ്യാപക വിദ്യാർത്ഥികളും അവരുടെ ക്ലാസ്സ്‌റൂം അനുഭവങ്ങൾ പറയുകയുണ്ടായി. ഞാനും എന്റെ അധ്യാപനത്തെപ്പറ്റിയും ഉച്ചക്ക് എടുക്കുന്ന സ്പെഷ്യൽ ക്ലാസ്സിനെക്കുറിച്ചും പറഞ്ഞു. വൈകിട്ട് 3:30 ഓടു കൂടി റിഫ്ലക്ഷൻ അവസാനിച്ചു.
ജനറൽ റിഫ്ലക്ഷൻ
ഓപ്ഷണൽ റിഫ്ലക്ഷൻ






No comments:
Post a Comment