Study Tour
സെക്കൻഡ് സെമസ്റ്റർ ബിഎഡ് കരിക്കുലത്തിന്റെ ഭാഗമായി ഏകദിന പഠന യാത്ര, കൊട്ടാരക്കര ബി എം സെക്കൻഡ് ട്രെയിനിംഗ് കോളേജിൽ നിന്ന് 5/11/2022 ൽ നടത്തി.തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളായ പൂവാർ, അഴിമല, ആർട്ട് & ക്രാഫ്റ്റ് ഗാലറി, കോവളം ഞങ്ങൾ സന്ദർശിച്ചു. അനിൽ സാർ, ഷീജ ടീച്ചർ ഞങ്ങളോടൊപ്പം ഈ യാത്രയിൽ ഉണ്ടായിരുന്നു. രാവിലെ 7 മണിക്ക് ആരംഭിച്ച യാത്ര, രാത്രി 9 മണിക്ക് അവസാനിച്ചു. വളരെ നല്ല അനുഭവം ആയിരുന്നു. പൂവാറിലെ ബോട്ട് യാത്ര എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവം ആയിരുന്നു. കണ്ടൽക്കാടുകൾക്കിടയിലൂടെ ഉള്ള യാത്ര മാനസികമായി സന്തോഷം നൽകുന്നു. അതുപോലെ ആർട്ട് & ക്രാഫ്റ്റ് ഗാലറി കാഴ്ചകൾ അതിശയിപ്പിക്കുന്നതായിരുന്നു.



No comments:
Post a Comment