Tuesday, October 18, 2022

Life Skill Development Workshop

     Life Skill Development Workshop

 2021-2023 അധ്യയന വർഷത്തിലെ  ബി എഡ് കരിക്കുലത്തിൽ, EDU:06 ന്റെ ഭാഗമായി ജീവിത നൈപുണീ വികസനവുമായി ബന്ധപ്പെട്ട് ഒരു ഏകദിന ശിൽപശാല 2022 ഒക്ടോബർ 18 ന് ബിഎംഎം  സെക്കൻഡ് കോളേജിൽ വച്ച് നടത്തുകയുണ്ടായി. രാവിലെ 10:30 ന് തന്നെ ശില്പശാല ആരംഭിച്ചു. റിസോഴ്സ് പേഴ്സൺ ആയി എത്തിയത്  അഡ്വ. സുധീർ. സി സാറാണ്.  നിത്യജീവിതത്തിൽ വളരെയധികം പ്രാധാന്യം നൽകുന്ന നൈപുണീകളെപ്പറ്റി അമുഖ പ്രസംഗം നടത്തിയത് റിജു സാറാണ്. ശേഷം സുധീർ സാർ ഞങ്ങളെ 9 ഗ്രൂപ്പുകളാക്കുകയും വിവിധ പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു. ഓരോപ്രവർത്തനത്തിലും മികച്ച പ്രകടനം നടത്തിയ ഗ്രൂപ്പുകൾക്ക് പോയിന്റ് നൽകുകയും ചെയ്തു. അതോടൊപ്പം ഒരു നല്ല അധ്യാപകൻ /അധ്യാപിക എങ്ങനെ ആകണം എന്നും നിരവധി ഉദാഹരണങ്ങളും കഥകളിലുടെയും പറഞ്ഞുതന്നു. സ്വയം അവബോധം, പ്രശ്നപരിഹരണം,വിമർശനാത്മക ചിന്ത, സർഗാത്മക ചിന്ത എന്നീ നൈപുണികളെക്കുറിച്ചും വിശദമായി പറയുകയുണ്ടായി.എല്ലാവരും നന്നായി എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുത്തു.ചെയർമാൻ ജിഷ്ണു വിജയ് നന്ദി പറയുകയും 3:45 ന് അവസാനിക്കുകയും ചെയ്തു.

         


                








No comments:

Post a Comment

Weekend Reflection : 8

  WEEKEND REFLECTION-8 (07/08/202 (2023, Monday) As a part of BEd curriculum , our last general reflection on second phase of teaching pract...