ആർട്ട് എഡ്യൂക്കേഷന്റെ ഭാഗമായി 18/2/2022 ൽ BMM II Training College ൽ നിന്നും കൊട്ടാരക്കര കല പൈതൃക കേന്ദ്രമായ കൊട്ടാരക്കര തമ്പുരാൻ കഥകളി മ്യൂസിയത്തിലേക്ക് ഫീൽഡ് വിസിറ്റ് നടത്തി.കോവിഡ് പ്രോട്ടോകോൾ പാലിച്ചു മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സന്ദർശനം നടത്തിയത്. ഞാൻ ഒന്നാം ഗ്രൂപ്പിൽ ആയിരുന്നു. രാവിലെ 10 മണി മുതൽ 11 മണി വരെ ആയിരുന്നു ഞങ്ങൾക്ക് അനുവദിച്ച സമയം. കൊട്ടാരക്കര തമ്പുരാൻ കഥകളി മ്യൂസിയ ക്ലാസ്സിക്കൽ കലകളുടെ പ്രോത്സാഹനത്തിനായി സ്‌ഥാപിച്ച മ്യൂസിയം ആണ്. പുരാവസ്തു വകുപ്പിന്റെ കീഴിൽ പ്രവർത്തനം നടത്തുന്ന ഈ മ്യൂസിയത്തിൽ കഥ കളിയിലെ വിവിധ വേഷങ്ങൾ, വിവിധ വാദ്യോപകരണങ്ങൾ, നൃത്തരൂപങ്ങൾ, ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കൾ, മഹാശില സംസ്‍കാരത്തിലെ വിവിധ ശേഷിപ്പുകൾ, നാണയ ശേഖരം, നവരസ രൂപങ്ങൾ എന്നിവ കാണാൻ കഴിഞ്ഞു.
No comments:
Post a Comment