Thursday, February 17, 2022

FIELD VISIT - കൊട്ടാരക്കര കഥകളി മ്യൂസിയം

  ആർട്ട്‌ എഡ്യൂക്കേഷന്റെ ഭാഗമായി 18/2/2022 ൽ   BMM II Training College ൽ നിന്നും കൊട്ടാരക്കര കല പൈതൃക കേന്ദ്രമായ കൊട്ടാരക്കര തമ്പുരാൻ കഥകളി മ്യൂസിയത്തിലേക്ക് ഫീൽഡ് വിസിറ്റ് നടത്തി.കോവിഡ് പ്രോട്ടോകോൾ പാലിച്ചു മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞാണ് സന്ദർശനം നടത്തിയത്. ഞാൻ ഒന്നാം ഗ്രൂപ്പിൽ ആയിരുന്നു. രാവിലെ 10 മണി മുതൽ 11 മണി വരെ ആയിരുന്നു ഞങ്ങൾക്ക് അനുവദിച്ച സമയം.                      കൊട്ടാരക്കര തമ്പുരാൻ കഥകളി മ്യൂസിയ ക്ലാസ്സിക്കൽ കലകളുടെ പ്രോത്സാഹനത്തിനായി സ്‌ഥാപിച്ച മ്യൂസിയം ആണ്.                                                                         പുരാവസ്തു വകുപ്പിന്റെ കീഴിൽ പ്രവർത്തനം നടത്തുന്ന ഈ മ്യൂസിയത്തിൽ കഥ കളിയിലെ വിവിധ വേഷങ്ങൾ, വിവിധ വാദ്യോപകരണങ്ങൾ, നൃത്തരൂപങ്ങൾ, ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കൾ, മഹാശില സംസ്‍കാരത്തിലെ വിവിധ ശേഷിപ്പുകൾ, നാണയ ശേഖരം, നവരസ രൂപങ്ങൾ എന്നിവ കാണാൻ കഴിഞ്ഞു.                               


   
          

         
                

Wednesday, February 16, 2022

Work Education - Socially Useful Productive Work(SUPW)



                                B. Ed കരിക്കുലത്തിന്റെ ഭാഗമായി  പ്രവൃത്തി പരിചയ പഠനവുമായി ബന്ധപ്പെട്ട്  SUPW(Socially Useful Productive Work) യിൽ ഉൾപ്പെടുന്ന practical based class 16/2/2022ൽ  കോളേജിൽ നടത്തുകയുണ്ടായി. ശ്രീ. മോഹൻലാൽ സർ (2020 ലെ മികച്ച കർഷക അധ്യാപക അവാർഡ് ജേതാവ് ) ആണ് Resource person ആയി ലഭിച്ചത് .10 മണിക്ക് തുടങ്ങിയ ക്ലാസ്സിൽ റിജുസാർ സ്വാഗതം പറഞ്ഞു.സ്കൂൾ പ്രവർത്തന മേഖലയിൽ അധ്യാപകർക്ക് അറിവും ജ്ഞാനവും നേടുന്നതിനോടൊപ്പം കുട്ടികളിൽ പ്രവൃത്തി പരിചയ പഠനം നൽകേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിക്കുകയുണ്ടായി.                   ശേഷം മോഹൻലാൽ സർ സംസാരിച്ചു. എന്താണ് പ്രവൃത്തി പഠനം, പ്രവൃത്തി പഠന ലക്ഷ്യങ്ങൾ, പ്രവൃത്തി പഠന മേഖലകൾ, അതിന്റെ സമീപനം എന്നിവ വളരെ വ്യക്തമായി പറയുകയുണ്ടായി.അതുപോലെ മൂല്യനിർണയ സൂചകങ്ങൾ ഏതൊക്കെയാണെന്ന് പറഞ്ഞു തന്നു. വർക്ക്‌ എഡ്യൂക്കേഷൻ ന്റെ ഭാഗമായി വിവിധ ഗ്രൂപ്പുകളായി തിരിയുകയും ഫയൽ നിർമ്മാണം, ക്യാരി ബാഗ്  നിർമ്മാണം, ലോഷൻ നിർമ്മാണം എന്നിവയിൽ പങ്കെടുക്കുകയും ചെയ്തു.     ഞാൻ ഫയൽ നിർമ്മാണത്തിലാണ് പങ്കെടുത്തത്.                          ടെസ്സി(I year B. Ed trainee) നന്ദി പറയുകയും 4 മണിക്ക് ക്ലാസ്സ്‌ അവസാനിക്കുകയും ചെയ്തു.                                                                            വളരെ നല്ല ക്ലാസ്സായിരുന്നു. പ്രകൃതി സൗഹൃദപരമായി സമൂഹത്തിന് ഗുണകരമാംവിധം എങ്ങനെ ഉത്പന്നങ്ങൾ നിർമ്മിക്കാമെന്നും കുട്ടികളിൽ ഏത് രീതിയിൽ എത്തിക്കാമെന്നും മനസിലാക്കാൻ കഴിഞ്ഞു.സദാനന്ദപുരം സ്കൂളിലെ മുൻ HSA ആയിരുന്ന സാറിന്റെ പ്രവൃത്തി പഠന ക്ലാസ്സ്‌  കവിതലാപനം,നർമ്മബോധം എന്നിവകൊണ്ട്  വേറിട്ട  അനുഭവമായിരുന്നു.

   


          



   
          

Weekend Reflection : 8

  WEEKEND REFLECTION-8 (07/08/202 (2023, Monday) As a part of BEd curriculum , our last general reflection on second phase of teaching pract...