Wednesday, December 1, 2021

പുതിയ തുടക്കം പ്രതീക്ഷയോടെ - ബസെലിയോസ് മാർത്തോമാ മാത്യൂസ് ll ട്രെയിനിങ് കോളേജിലെ ആദ്യ ദിനം

                          2021-2023 അധ്യയന വർഷത്തിലെ ബി എഡ് കരിക്കുലത്തിന്റെ ഭാഗമായി ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശന ഉദ്ഘാടനം 1/12/2021 ൽ കോളേജിൽ നടക്കുകയുണ്ടായി.കോളേജിലെ സെമിനാർ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ റോയ് സർ അധ്യക്ഷനും ശ്രീ. സക്കറിയ റമ്പച്ചാൻ ഉദ്ഘാടനവും നിർവഹിച്ചു.ബി എഡ് പഠനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും കരിക്കുലവുമായി ബന്ധപ്പെട്ട വിശദാംശങ്ങളെപ്പറ്റിയും പ്രതിപാദിക്കുകയുണ്ടായി.അതിനുശേഷം കോളേജിലെ വിവിധ ഡിപ്പാർട്മെന്റിലെ അധ്യാപകരെയും അനധ്യാപകരെയും പരിചയപ്പെടുത്തുകയും  തുടർന്ന് ഒന്നാം വർഷ ബി എഡ് വിദ്യാർത്ഥികൾ എല്ലാവരും അവരുടെ ഓപ്ഷണൽ വിഷയങ്ങൾക്കനുസരിച്ചു ക്ലാസ്സുകളിലേക്ക് പോവുകയും ചെയ്തു. ഗണിത ശാസ്ത്ര വിഭാഗത്തിന്റെ മേധാവി ഡോ. ലീന ടീച്ചർ ഞങ്ങളെ പരിചപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.



No comments:

Post a Comment

Weekend Reflection : 8

  WEEKEND REFLECTION-8 (07/08/202 (2023, Monday) As a part of BEd curriculum , our last general reflection on second phase of teaching pract...