BMM II TRAINING COLLEGE KOTTARARAKARA 2021 ഡിസംബർ 23 ന് കോളേജിൽ ധ്വനി കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നടത്തുകയുണ്ടായി. ഡിപ്പാർട്മെന്റ് തലത്തിൽ കരോൾ ഗാന ആലാപനം ഉണ്ടായിരുന്നു. എല്ലാവരും നന്നായി അസ്വദിച്ചു. Mathematics ഡിപ്പാർട്മെന്റിന്റെ കരോൾഗാനത്തിൽ എല്ലാ ടീച്ചർ ട്രെയിനികളും പങ്കെടുത്തു.
Thursday, December 23, 2021
Wednesday, December 22, 2021
NATIONAL MATHEMATICS DAY CELEBRATION 2021
ഭാരതീയ ഗണിതശാസ്ത്ര പ്രതിഭയായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ദേശീയ ഗണിത ശാസ്ത്ര ദിനമായി ആചരിക്കുന്നത്.2021 ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനം കോളേജിൽ ആചരിച്ചു.
Tuesday, December 21, 2021
Freshers day celebration
ഒന്നാം വർഷ ബി എഡ് വിദ്യാർത്ഥികളുടെ ഫ്രഷേഴ്‌സ് ഡേ സെലിബ്രേഷൻ 2021 ഡിസംബർ 21 ന് കോളേജിൽ വച്ചു നടത്തുകയുണ്ടായി.എല്ലാ ടീച്ചർ ട്രെയിനീസിനും സ്വയം പരിചയപ്പെടുത്തു ന്നതിനും സഭാകമ്പം മാറ്റുന്നതിനും വേണ്ടി ചെറിയ ചില ടാസ്ക്കുകളും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. വളരെ രസകരമായിരുന്നു. എല്ലാവരും നന്നായി അസ്വദിക്കുകയും ചെയ്തു. 🥰🥰
Monday, December 20, 2021
School Induction Programme - Reflection
സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി 20/12/2021 ൽ കോളേജിൽ വച്ച് റിഫ്ലക്ഷൻ പ്രോഗ്രാം നടത്തുകയുണ്ടായി.ഞങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചതിനുശേഷം സ്കൂളിൽ പോയ അനുഭവങ്ങൾ, സ്കൂൾ അന്തരീക്ഷം, ക്ലാസ്സ് എടുത്ത അനുഭവം എന്നിവ മറ്റുള്ളവരുടെ അറിവിലേക്കായി പങ്കുവയ്ക്കുവാനുള്ള അവസരം ലഭിച്ചു. ഞാൻ ഉൾപ്പെട്ട മൂന്നാമത്തെ ഗ്രൂപ്പിൽ ഏഴ് സ്കൂളുകളാണ് ഉണ്ടായിരുന്നത്.ഇതിന്റെ ചുമതല വഹിച്ചത് റോയ് സർ ആയിരുന്നു.
Friday, December 17, 2021
Thursday, December 16, 2021
Wednesday, December 15, 2021
Tuesday, December 14, 2021
Monday, December 13, 2021
SCHOOL INDUCTION PROGRAMME
2021-2023 അധ്യയന വർഷത്തിലെ school based practical ന്റെ ഭാഗമായി School Induction Programme നടത്തുകയുണ്ടായി.13/12/2021 മുതൽ 17/12/2021 വരെ 5 പ്രവൃത്തിദിനങ്ങളിലായിട്ടാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. ഈ school induction programme ന്റെ ഭാഗമായി ഞാൻ പോയത് സദാനന്ദപുരം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലാണ്.ഞങ്ങൾ നാലു പേരാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്.
Wednesday, December 1, 2021
പുതിയ തുടക്കം പ്രതീക്ഷയോടെ - ബസെലിയോസ് മാർത്തോമാ മാത്യൂസ് ll ട്രെയിനിങ് കോളേജിലെ ആദ്യ ദിനം
2021-2023 അധ്യയന വർഷത്തിലെ ബി എഡ് കരിക്കുലത്തിന്റെ ഭാഗമായി ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശന ഉദ്ഘാടനം 1/12/2021 ൽ കോളേജിൽ നടക്കുകയുണ്ടായി.കോളേജിലെ സെമിനാർ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ റോയ് സർ അധ്യക്ഷനും ശ്രീ. സക്കറിയ റമ്പച്ചാൻ ഉദ്ഘാടനവും നിർവഹിച്ചു.ബി എഡ് പഠനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും കരിക്കുലവുമായി ബന്ധപ്പെട്ട വിശദാംശങ്ങളെപ്പറ്റിയും പ്രതിപാദിക്കുകയുണ്ടായി.അതിനുശേഷം കോളേജിലെ വിവിധ ഡിപ്പാർട്മെന്റിലെ അധ്യാപകരെയും അനധ്യാപകരെയും പരിചയപ്പെടുത്തുകയും തുടർന്ന് ഒന്നാം വർഷ ബി എഡ് വിദ്യാർത്ഥികൾ എല്ലാവരും അവരുടെ ഓപ്ഷണൽ വിഷയങ്ങൾക്കനുസരിച്ചു ക്ലാസ്സുകളിലേക്ക് പോവുകയും ചെയ്തു. ഗണിത ശാസ്ത്ര വിഭാഗത്തിന്റെ മേധാവി ഡോ. ലീന ടീച്ചർ ഞങ്ങളെ പരിചപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
Weekend Reflection : 8
WEEKEND REFLECTION-8 (07/08/202 (2023, Monday) As a part of BEd curriculum , our last general reflection on second phase of teaching pract...
-
Weekend Reflection :1 As a part of BE.d Curriculum 2021-23, the first genaural reflection on second phase of teaching ...