ക്രിസ്മസ് ദിനവും പുതുവത്സര ആഘോഷവും 2022
കൊട്ടാരക്കര ബിഎംഎം സെക്കൻഡ് ട്രെയിനിംഗ് കോളേജിലെ ഈ വർഷത്തെ ക്രിസ്മസ് ദിനവും പുതുവത്സര ആഘോഷവും 2022 ഡിസംബർ ന് കോളേജിൽ വച്ച് നടത്തുകയുണ്ടായി.വളരെ വിപുലമായ രീതിയിൽ ഉള്ള പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.ഒന്നാം വർഷം രണ്ടാം വർഷ വിദ്യാർത്ഥികളുടെ സംയുക്ത പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.രാവിലെ 11 മണിക്ക് തന്നെ പരിപാടികൾ ആരംഭിച്ചു. പ്രിൻസിപ്പൽ റോയ് സാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ കൊട്ടാരക്കര ഗ്രെഗോറിസ് കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി ബിജു സാർ ഉദ്ഘാടനം ചെയ്തു. രണ്ടാം വർഷ കോളേജ് യൂണിയൻ ഇവിടെ ജിഷ്ണു വിജയും ഒന്നാം വർഷ കോളേജ് യൂണിയനും സുബിനും ആശംസകൾ അറിയിച്ചു. ജിതിൻ നന്ദി പറയുകയും ചെയ്തു.
തുടർന്ന് കരോൾ ഗാന മത്സരമാണ് നടത്തിയത്. വളരെ വ്യത്യസ്തമായ ഗാനാലാപന ശൈലിയിൽ വളരെ മനോഹരമായ രീതിയിൽ ഓരോ ഗ്രൂപ്പും പങ്കെടുത്തു. എനിക്കും പങ്കെടുക്കാൻ അവസരം ലഭിച്ചു. ഞങ്ങൾക്ക് സെക്കൻഡ് പ്രൈസ് കിട്ടുകയും ചെയ്തു. ഫിസിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ് ടാബ്ലോ പ്രസന്റേഷൻ നടത്തിയിരുന്നു. അതോടൊപ്പം ക്രിസ്മസ് കേക്ക് വിതരണം ഉണ്ടായിരുന്നു ഒപ്പം ബൈബിൾ വചനവും വായിച്ചു.കൂടാതെ ഗെയിംസ് ഉണ്ടായിരുന്നു.ഉച്ചയോടെയുള്ള പരിപാടികൾ അവസാനിച്ചു. വളരെ നല്ല അനുഭവം ആയിരുന്നു.
















